കല്ല്യാണത്തിന് ഇരുപത്തിയൊന്നാമത്തെ ആള്‍ എത്തിയാല്‍ പിന്നെ കിട്ടുക എട്ടിന്റെ പണി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ലോകഡൗണ്‍ പ്രഖ്യപിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ സംസ്ഥാനത്തെ കല്ല്യണ ചടങ്ങുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും അധികം ആളുകള്‍ പങ്കടെക്കുവാന്‍ പാടില്ലെന്ന് പൊലീസ് നിര്‍ദേശവും നല്‍കിയിരുന്നു. കല്ല്യാണങ്ങള്‍ക്ക് 20 പേര്‍ മാത്രമേ പങ്കെടുക്കുവാന്‍ പാടുള്ളൂ.

ഇരുപത്തൊന്നാമതായി ഒരാള്‍ എത്തിയാല്‍ പൊലീസ് കേസെടുക്കും. വരന്‍, വധു, മാതാപിതാക്കള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കേസുണ്ടാകും.

8, 9 തീയതികളില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരില്‍ പകര്‍ച്ച വ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം 4 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

ഇരുപത്തൊന്നാമത്തെ ആള്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ് എടുക്കാനാണ് പൊലീസ് തീരുമാനം. വിവാഹത്തിന് സ്ഥലം അനുവദിച്ച ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും.

നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹത്തിന് അനുമതി തേടി ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കുന്നതു മുതല്‍ വിവാഹ ചടങ്ങ് പൂര്‍ത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് ഡിവൈഎസ്പി എ.പ്രദീപ്കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here