മകന്‍ കാണാതെ ഞാന്‍ കരയുകയായിരുന്നു; അവളുടെ നില അത്രയ്ക്ക് ഗുരുതരമായിരുന്നു; ബീന ആന്റണിയുടെ അവസ്ഥയെക്കുറിച്ച് ഭര്‍ത്താവ്

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടി ബീന ആന്റണിയുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമാക്കി ഭര്‍ത്താവ് മനോജ് കുമാര്‍. ഒരു വീഡിയോയിലൂടെയാണ് മനോജ് ബീനയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുന്നത്.

സീരിയല്‍ ഷൂട്ടിങ് സൈറ്റില്‍ നിന്നുമാണ് ബീനയ്ക്ക് കൊവിഡ് ബാധിച്ചതെന്നും ആദ്യം മരുന്ന് ബീനയുടെ ശരീരവുമായി പൊരുത്തപ്പെട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ ശരീരം മരുന്നിനോട് പ്രതികരിച്ചു തുടങ്ങിയെന്നും മനോജ് വീഡിയോയില്‍ പറയുന്നു.

മകനും മറ്റും കാണാതെ താന്‍ കരയുകയായിരുന്നുവെന്നും അവനെ ഒന്നും അറിയിച്ചിരുന്നില്ലെന്നും വീഡിയോയില്‍ പറയുന്നു. ദെവം മാത്രമായിരുന്നു ശക്തിയെന്നും മനോജ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

ജീവത്തില്‍ വലിയ തീച്ചൂളയില്‍ അകപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ അഞ്ചു ദിവസങ്ങളിലെന്ന് മനോജ് കുമാര്‍ പറഞ്ഞു. അത്രയേറെ അനുഭവിച്ചു. സീരിയല്‍ ഷൂട്ടിങ്ങിനിടെയാണ് ബീന ആന്റണിക്ക് പനിയും ചുമയും ക്ഷീണവും അനുഭവപ്പെട്ടത്.

ഇതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബീന. ഇപ്പോള്‍ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നും മനോജ് കുമാര്‍ പറര്‍്ഞു.

ബീനയുടെ ഗുരുതരാവസ്ഥ മകനെയും മറ്റാരെയും അറിയിച്ചിരുന്നില്ല. ആരും കാണാതെ കരഞ്ഞു. ആരെയും ഒന്നും അറിയാക്കാതെ സ്വയം കരഞ്ഞ് അവളെയും ആശ്വസിപ്പിച്ചു. ദൈവ് മാത്രമായിരുന്നു ശക്തിയെന്നും മനോജ് കുമാര്‍ വികാരാധീനനായി പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞു തിരിച്ചെത്തിയ ബീന ആന്റണിക്ക് ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ റൂം ക്വറന്റീനില്‍ പോയിരുന്നു. പിന്നീട് പരിശോധിച്ചപ്പോള്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് താനും മകനും ക്വറന്റീനില്‍ പോയതായും മനോജ് കുമാര്‍ പറഞ്ഞു.

എന്നാല്‍ ഓരോ ദിവസം കഴിയുംതോറും ബീനയുടെ ആരോഗ്യനില മോശമായി. ക്ഷീണവും കിതപ്പും ചുമയും കൂടി. ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഓക്‌സിജന്‍ ലെവല്‍ കുറയുന്നതായി കണ്ടു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ന്യൂമോണിയ ബാധിച്ചതായി അറിഞ്ഞത്. ആശുപത്രിയില്‍ ഐസിയു ബെഡ് ഉണ്ടായിരുന്നില്ല. ഡോക്ടര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ താന്‍ തകര്‍ന്നു പോയെന്നും മനോജ് കുമാര്‍ പറഞ്ഞു.

ഭാഗ്യം കൊണ്ട് അവിടെ ഒരു മുറി ലഭിച്ചു. ബീനയ്ക്ക് നെഞ്ചിന്റെ ഇരുവശത്തും ചെറിയ രീതിയില്‍ ന്യുമോണിയ ബാധിച്ചിരുന്നു. എങ്കിലും പേടിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News