കോഴിക്കോട് ഇന്ന് 3927 കൊവിഡ് പോസിറ്റീവ് കേസുകള്‍: ആലപ്പുഴയിൽ 2460 പേർക്ക് കൂടി കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 3927 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാല്‌പേർക്ക് പോസിറ്റീവായി.81 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 3842 പേർക്കാണ് രോഗം ബാധിച്ചത്. 15204 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 4890 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

27.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 48,252 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ജില്ലയിൽ പുതുതായി വന്ന 5385 പേർ ഉൾപ്പെടെ 129285 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 425950 പേർ നിരീക്ഷണം പൂർത്തിയാക്കി.

രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 415 പേർ ഉൾപ്പെടെ 3308 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. പുതുതായി വന്ന 329 പേർ ഉൾപ്പെടെ ആകെ 1304 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 162970 പ്രവാസികൾ നിരീക്ഷണംപൂർത്തിയാക്കി.

15204 സ്രവസാംപിൾ പരിശോധിച്ചു. ആകെ 1957041 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1953943 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 1721555 എണ്ണം നെഗറ്റീവാണ്. മാനസികസംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലൂടെ 88 പേർക്ക് ഇന്ന് കൗൺസിലിംഗ് നൽകി. 3647 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നൽകി.

ആലപ്പുഴ ജില്ലയിൽ ഇന്ന് 2460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്ന് എത്തിയതാണ്. 2451 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 1708 പേർ രോഗമുക്തരായി. ആകെ 1,06,485 പേർ രോഗമുക്തരായി. 26,439 പേർ ചികിത്സയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News