ദുരന്തകാലങ്ങളില്‍ സ്വയം ദുരന്തമാകുന്ന വ്യക്തിയാണ് കെ സുധാകരന്‍: എം ഷാജര്‍

ദുരന്തകാലങ്ങളില്‍, സ്വയം ദുരന്തമാകുന്ന വ്യക്തിയാണ് കെ സുധാകരന്‍ എന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ തന്നെ ജനങ്ങള്‍ക്ക് ഇത് ബോധ്യമായതാണെന്നും ഷാജര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മാസ്‌ക് വെക്കാതെ സമരം നടത്തുമെന്ന് പോലും വെല്ലുവിളിച്ച് മരണത്തിന്റെ ഹോള്‍സെയില്‍ ഡീലറാണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അന്ന്, ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം ഉച്ചഭക്ഷണ പദ്ധതിയെ പോലും ടിയാന്‍ വിമര്‍ശിക്കുകയുണ്ടായെന്നും ഷാജര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട്, തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതേ നാക്ക് കൊണ്ട് ഡിവൈഎഫ്‌ഐയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതായും കണ്ടു. ഇപ്പോള്‍, കൊറോണയുടെ രണ്ടാം തരംഗത്തിലും ആശാന്‍ കുത്തി തിരിപ്പുമായി വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നും ഷാജര്‍ ഫെയ്‌സ്ബുക്കിലെഴുതി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ദുരന്തകാലങ്ങളിൽ,സ്വയം ദുരന്തമാകുന്ന വ്യക്തിയാണ് കെ സുധാകരൻ എന്നത്

കൊറോണയുടെ ആദ്യഘട്ടത്തിൽ തന്നെ ജനങ്ങൾക്ക് ബോധ്യമായതാണ്.

മാസ്ക് വെക്കാതെ സമരം നടത്തുമെന്ന് പോലും വെല്ലുവിളിച്ച് മരണത്തിന്റെ ഹോൾസെയിൽ ഡീലറാണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അന്ന്,DYFlയുടെ ഹൃദയപൂർവ്വം ഉച്ചഭക്ഷണ പദ്ധതിയെ പോലും ടിയാൻ വിമർശിക്കുകയുണ്ടായി.

പിന്നീട്,

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അതേ നാക്ക് കൊണ്ട് DYFl യുടെ സന്നദ്ധ പ്രവർത്തനങ്ങളെ പ്രശംസിച്ചതായും കണ്ടു.

ഇപ്പോൾ, കൊറോണയുടെ രണ്ടാം തരംഗത്തിലും ആശാൻ കുത്തി തിരിപ്പുമായി വീണ്ടും ഇറങ്ങിയിട്ടുണ്ട്.

DYFl പ്രവർത്തകർ കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്നത് സുധാകരന് വിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നു.

കണ്ണൂർ ജില്ലയിൽ മാത്രം 15000 ത്തിൽ അധികം DYFl വളണ്ടിയർമാർ സന്നദ്ധ പ്രവർത്തനവുമായി രംഗത്തുണ്ട്.

അതേ സമയം യൂത്ത് കോൺഗ്രസ്സിന്,സന്നദ്ധ പ്രവർത്തകരായി

15 പേരെ പോലും രംഗത്തിറക്കാൻ കഴിയാത്തതിന് നാട്ടുകാരോട് കയർത്തിട്ട് എന്ത് കാര്യം.

നാട് പ്രതിസന്ധി നേരിടുമ്പോൾ സ്വയം സന്നദ്ധമായി ഏതെങ്കിലും സംഘടന പ്രവർത്തകർ രംഗത്തിറങ്ങിയാൽ ആരെങ്കിലും തടയുമൊ?

സന്നദ്ധ പ്രവർത്തകരെ കുറ്റപ്പെടുത്തിയാൽ,സ്വന്തം ശിഷ്യൻമാരുടെ കഴിവുകേട് മറച്ചു വെയ്ക്കാമെന്ന് അദ്ദേഹം കരുതി കാണും.

ബ്ലഡ് ബേങ്കുകളിൽ രക്തം ക്ഷാമം എന്നറിഞ്ഞപ്പോൾ DYFl പ്രവർത്തകർ രക്തം നൽകാൻ ഒഴികിയെത്തി.

ഇതിന്റെ ഫലമായി ഒരു ക്ഷാമവും നേരിടാതെ ജില്ലയിൽ ബ്ലഡ് ബേങ്കുകളിൽ രക്തം പരമാവധി സംഭരിച്ച് വെയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതൽ രക്തം നൽകുന്ന സംഘടനയായി തുടർച്ചയായി തെരഞ്ഞെടുക്കുന്നത് DYFl യെ മാത്രമാണ്.

ഇവിടെയാണ് ഞങ്ങൾക്ക് അവസരമില്ലെന്ന് നിലവിളിക്കുന്ന സുധാകരനോട് ചില ചോദ്യങ്ങൾ പ്രസക്തമാകുന്നത്.

1) യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തം നൽകാൻ ചെന്നാൽ രക്തം സ്വീകരിക്കാത്ത ഏതെങ്കിലും ബ്ലഡ് ബേങ്ക് ജില്ലയിൽ ഉണ്ടൊ?

2)തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവുമായി യൂത്ത് കോൺഗ്രസ്സ് ചെന്നാൽ, നിങ്ങടെ ഭക്ഷണം വേണ്ടെന്ന് ആരെങ്കിലും പറയുമൊ ?

3) നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ, രക്ഷാപ്രവർത്തനത്തിന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ചെന്നാൽ, നിങ്ങളെ ആരെങ്കിലും ആട്ടിയോടിച്ചുവൊ?

താങ്കളുടെ ശിഷ്യൻമാർ അങ്ങനെ ഒന്ന് ചിന്തിക്കുക പോലും ചെയ്യാത്തതിന്, ഏത് പ്രതിസന്ധി ഘട്ടത്തിലും മുന്നിൽ നിൽക്കുന്ന DYFlയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം സുധാകരാ.

പ്രളയം വന്നപ്പൊൾ കട്ടൻ കുടിച്ച് നിങ്ങൾ പുതച്ച് ഉറങ്ങുമ്പോൾ, DYFl പ്രവർത്തകർ രക്ഷാപ്രവർത്തനത്തിലും, ശുചീകരണ പ്രവർത്തനത്തിലും ആയിരുന്നു.

കൊറോണയുടെ ആദ്യ ഘട്ടത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന വളണ്ടിയർ പ്രവർത്തനത്തോടൊപ്പം,

ആക്രി പെറുക്കിയും, അദ്ധ്വാനിച്ചും കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം 1.65 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.

കോവിഡ് ബാധിച്ച് മരണപ്പെട്ട കോൺഗ്രസ്സുകാരുടെ പോലും മൃതദേഹം സംസ്കരിക്കുന്നത് DYFl പ്രവർത്തകരാണ്.

താഴെ തട്ടിലുള്ള കോൺഗ്രസ്സ് പ്രവർത്തകരോട് സുധാകരന് അന്വേഷിക്കാം, അവർ പറഞ്ഞും തരും,

ഏത് പാതി രാത്രിയിലും അത്യാവശ്യ സാഹചര്യത്തിൽ PPE കിറ്റും ധരിച്ച് രോഗികളെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുന്നത് നാട്ടിലെ DYFl പ്രവർത്തകരാണെന്ന്.

സ്വന്തം ശിഷ്യൻമാർക്ക് ജനങ്ങളിലേക്ക് ഇറങ്ങാൻ കഴിയാത്ത മനോവിഷമത്തിൽ ആണെങ്കിലും, സ്വന്തം പല്ലിൽ തന്നെ കുത്തി നാറ്റിക്കുകയാണ് സുധാകരൻ.

നമ്മുടെ നാട് അസാധാരണമായ സാഹചര്യത്തിൽ കൂടി കടന്നു പോവുകയാണ്, ഈ സാഹചര്യത്തിൽ നാടിന് വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ രംഗത്തിറങ്ങിയത് ആയിരങ്ങളാണ്.

അവർ കക്ഷി രാഷ്ട്രീയം മറന്ന് പ്രവർത്തിക്കുമ്പോൾ കെ സുധാകരനെ പോലെ സമൂഹത്തിൽ ജീർണ്ണത പരത്തുന്ന ജീവികളെ നമുക്ക് പാടെ അവഗണിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here