ബാങ്കിംഗ് മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു : എളമരം കരീം എം.പി

ബാങ്കിംഗ് മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ബാങ്ക് ജീവനക്കാരുടെ മുകളിൽ അമിതമായ ജോലിഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്ന് എളമരം കരീം എം പി .

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ,അശാസ്ത്രീയമായി അടിച്ചേൽപ്പിക്കുന്ന ടാർജറ്റുകളും ,ഇഷുറൻസ് വിൽപ്പനയുൾപ്പെടെയുള്ളവയിലെ സമ്മർദങ്ങളും ജീവനക്കാരെ പലവിധ മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും വരെ തള്ളിവിടുന്നു.

ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കാനറാ ബാങ്ക്, കണ്ണൂർ തെക്കിലങ്ങാടി ശാഖയിലെ കെ.എസ് സ്വപ്നയുടെ വിയോഗം . ജോലിയിലെ സമ്മർദ്ദം താങ്ങാനാവാതെ 22 വർഷത്തെ സർവീസ് ബാക്കിയുള്ളപ്പോഴാണ് തൻ്റെ കുഞ്ഞുങ്ങളെ അനാഥരാക്കി കൊണ്ട് സ്വപ്ന ജീവനൊടുക്കിയത്.

ആയതിനാൽ സ്വപ്നയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ഹൗസിംഗ് ലോൺ ഉൾപ്പെടെയുള്ള ബാധ്യതകൾ എഴുതിതള്ളുന്നതിനും കാനറാ ബാങ്ക് അധികാരികൾക്ക് നിർദേശം നൽകണമെന്ന് ആവശയപ്പെട്ടുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ,കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കത്തെഴുതിയതായി എളമരം കരീം എം പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News