കോഴിക്കോട് ബി.ജെ.പി. അവലോകന യോഗത്തിൽ വി.മുരളീധരനെതിരെ രൂക്ഷ വിമർശനം. മുരളീധരൻ യോഗത്തിൽ നിന്നിറങ്ങിപ്പോയി.
മുരളീധരൻ, പാർട്ടിയുടെ നേതാവല്ല ഗ്രൂപ്പിൻ്റെ മാത്രം നേതാവെന്നാണ് വിമർശനം ഉയർന്നത്.പി കെ കൃഷ്ണദാസ് പക്ഷക്കാരാണ് വിമർശനം ഉന്നയിച്ചത്.
ജില്ലയിലെ ബി.ജെ.പി. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് മുരളീധരൻ ഇറങ്ങിയില്ല. അദ്ദേഹം ബി.ജെ.പി പ്രവർത്തകർക്ക് ഒരു സഹായവും നൽകുന്നില്ല. സ്വന്തക്കാരെ മാത്രം സഹായിക്കുന്നുവെന്നും വിമർശനം ഉയർന്നു. ഓൺലൈനായാണ് യോഗം ചേർന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here