
അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിച്ചത് 3,79,618 പേര്‍. ഇതില്‍ 44,902 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,89,178 പേര്‍ക്ക് അനുമതി നിഷേധിച്ചു. 45,538 അപേക്ഷകള്‍ പരിഗണനയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിവരെയുളള കണക്കാണിത്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3051 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1343 പേരാണ്. 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here