കൊല്ലത്ത് അഞ്ചംഗകുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു: രണ്ടുകുട്ടികളും ഗൃഹനാഥയും മരിച്ചു

കൊല്ലം കുണ്ടറയിൽ അഞ്ചംഗകുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുട്ടികളും ഗൃഹനാഥയും മരിച്ചു.

ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു. വൈകിട്ട് 5.30-ഓടെ സ്ഥലത്തെത്തിയ ബന്ധുവാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്.

മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ. എഡ്വേർഡും (40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ വർഷ (26), മക്കളായ അലൈൻ (2), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News