മഹാരാഷ്ട്രയിൽ 40,956 പുതിയ കൊവിഡ് കേസുകൾ; മുംബൈയിൽ 1,717

മഹാരാഷ്ട്രയിൽ ഇന്ന് 40,956 കൊവിഡ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 51,79,929 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 793 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണസംഖ്യ 77,191 ആയി ഉയർന്നു.

ചൊവ്വാഴ്ച 71,966 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു. മഹാരാഷ്ട്രയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 45,41,391 ആയി ഉയർന്നു. 5,58,996 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്. മുംബൈയിൽ 1,717 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണം 6,79,986 ആയി. 51 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലെ മരണസംഖ്യ 13,942 ആയി രേഖപ്പെടുത്തി.

തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രോഗികളുടെ എണ്ണം 2,000 ത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 4 ന് 11,163 കേസുകളായിരുന്നു നഗരം രേഖപ്പെടുത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 6,082 പേർക്ക് അസുഖം ഭേദമായി. ഇത് വരെ രോഗമുക്തി നേടിയവർ 6,23,080. മുംബൈയിൽ നിലവിൽ 41,102 പേരാണ് ചികിത്സയിൽ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News