പി.സി.വിഷ്ണുനാഥിന്റേത് അധാർമിക വിജയമാണെന്ന് ബി.ഡി ജെ.എസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റേത് അധാർമിക വിജയമാണെന്ന് ബി.ഡി. ജെ.എസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി. കോൺഗ്രസ്സിന് തീരെ ശക്തിയില്ലാത്ത ബൂത്തുകളിലും ബി. ജെ.പി ശക്തികേന്ദ്രങ്ങളിലും യു- ഡി.എഫ് വൻ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബി. ജെ.പി വാർഡ് മെമ്പർമാരുടെ ബൂത്തുകളിലും യു.ഡി.എഫ് മുന്നിലെത്തിയിരിക്കുന്നു. ബി.ജെ.പി വോട്ടുകൾ കൂട്ടത്തോടെ യു.ഡി.എഫ് പാളയത്തിൽ എത്തിയിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരന് ലഭിച്ച 6097 വോട്ടുകളിൽ ഏകദേശം 1000 വോട്ടുകൾ മാത്രമേ ബി.ജെ.പിയുടെ സംഭാവനയുള്ളു എന്നും മണ്ഡലം കമ്മിറ്റി വിലയിരുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here