ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം; നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും കേ​ടു​പാ​ട്

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദേ​വ​പ്ര​യാ​ഗി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം. നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ദേശീയ മാധ്യമങ്ങൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. 12 ഓ​ളം ക​ട​ക​ള്‍​ക്കും വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും അടച്ചിരുന്നതിനാൽ ആ​ര്‍​ക്കും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

പ്ര​ദേ​ശ​ത്ത് ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് മേ​ധാ​വി അ​ശോ​ക് കു​മാ​ർ അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here