തെ​ല​ങ്കാ​ന​യിലും ലോ​ക്ക്ഡൗ​ൺ; പ​ത്ത് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ല​ങ്കാ​ന​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ മേ​യ് 22 വ​രെ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ആ​യി​രി​ക്കു​മെ​ന്ന് തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ആ​ന്ധ്ര ഒ​ഴി​ച്ചു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ലോ​ക്ക്ഡൗ​​ൺ പ്ര​ഖ്യാ​പി​ച്ചു.

ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ൽ 10 വ​രെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​ള​വ് അ​നു​വ​ദി​ക്കും. അ​തി​നു ശേ​ഷം അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ലോ​ക്ഡൗ​ൺ സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർദേശ​ങ്ങ​ൾ ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

‌കേ​ര​ള​ത്തി​ൽ മേ​യ് 16വ​രെ ലോ​ക്ക്ഡൗ​ണാ​ണ്. ത​മി​ഴ്‌​നാ​ടും ക​ർ​ണാ​ട​ക​യും മേ​യ് 24വ​രെ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ആ​ന്ധ്ര​യി​ൽ ഭാ​ഗി​ക ക​ർ​ഫ്യൂ​വാ​ണ് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News