കുതിച്ചുയര്‍ന്ന് ഇന്ധനവില; ഇന്നും വിലകൂടി

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.

പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ 8.3 പൈസയുമായി.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 15 പൈസയും ഡീസലിന് 87 രൂപ 08 പൈസയുമായി.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളര്‍- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News