രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 4205 കൊവിഡ് രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 4205 കൊവിഡ് രോഗികള്‍. രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. അതിനാല്‍തന്നെ പ്രതിദിന കൊവിഡ് മരണങ്ങളും കുത്തനെ ഉയരുന്ന സാഹചര്യവുമാണ്. രാജ്യത്ത് പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,55,338 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയര്‍ന്നു.

ഇതില്‍ 1,93,82,642 പേര്‍ക്ക് ഇതുവരെ രോഗമുക്തിയുണ്ടായി. മരണസംഖ്യ 2,54,197 ആയി ഉയര്‍ന്നു. 37,04,099 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

17,52,35,991 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതീവ രൂക്ഷമായി തുടരുന്നത്. അതേസമയം ഗോവയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 26 കൊവിഡ് രോഗികള്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News