വയനാട്ടില്‍ മലമാനിനെ വേട്ടയാടിയ രണ്ട് പേര്‍ അറസ്റ്റില്‍; 80 കിലോ മലമാനിന്റെ ഇറച്ചിയും പിടികൂടി

വയനാട്ടില്‍ മലമാനിനെ വേട്ടയാടിയ രണ്ട് പേര്‍ അറസ്റ്റില്‍. 80 കിലോ മലമാനിന്റെ ഇറച്ചിയും പിടികൂടി. അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂലവനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേരാണ് അറസ്റ്റിലായത്.

ദ്വാരക എ.കെ ഹൗസ് മുസ്തഫ (45),ബത്തേരി അമ്പലവയല്‍ പടിക്കതൊടി പി.എം. ഷഫീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.ഇവരില്‍ നിന്നും തോക്ക്, തിരകള്‍, കത്തി, 80കിലോയോളം മലമാന്‍ ഇറച്ചി എന്നിവയും പിടിച്ചെടുത്തു.

ഇവരിൽ നിന്നും ആധുനിക സംവിധാനമുള്ള പിസ്റ്റൾ, തിരകൾ, ടോർച്ച്, കത്തി ചാക്കുകൾ, കയർ എന്നിവയും ഏകദേശം 80 കിലോ മലമാൻ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി.

ചൊവ്വാഴ്ച രാത്രിയോടെ ഇരു വാഹനങ്ങളിലായി സ്ഥലത്തെത്തിയ ഇവരെ നാട്ടുകാർ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വനപാലകരും നാട്ടുകാരും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News