മാര്‍ഗനിര്‍ദേശമായാലുടന്‍ സംസ്ഥാനം വാങ്ങിയ വാക്സിന്‍ വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ പണം കൊടുത്തുവാങ്ങിയ മൂന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകള്‍ക്ക് ഉടന്‍ വിതരണം ചെയ്യും. ഇതിനായി മുന്‍ഗണനാവിഭാഗങ്ങളെ നിശ്ചയിച്ച് മാര്‍ഗരേഖ അടുത്ത ദിവസം പ്രസിദ്ധീകരിക്കും. നിലവില്‍ കൊച്ചിയിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മഞ്ഞുമ്മലിലെ കേന്ദ്രത്തില്‍ സംഭരിച്ചിരിക്കുകയാണ് വാക്‌സിന്‍.

മാധ്യമപ്രവര്‍ത്തകര്‍ക്കും ആളുകളുമായി നിരന്തരം ഇടപഴകുന്ന മറ്റ് വിവിധ വിഭാഗങ്ങള്‍ക്കും മുന്‍ഗണന ലഭിക്കാനാണ് സാധ്യത. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൂന്നരലക്ഷം ഡോസ് വാക്‌സിന്‍ തിങ്കളാഴ്ചയാണ് കൊച്ചിയില്‍ എത്തിയത്.

75 ലക്ഷം ലക്ഷം കൊവിഷീല്‍ഡും 25 ലക്ഷം കൊവാക്‌സിന്‍ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 80 ലക്ഷം കടന്നു. ചൊവ്വാഴ്ച പകല്‍ 12 വരെയുള്ള കണക്കുപ്രകാരം 80,42,204 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 61,92,903 പേര്‍ ആദ്യഡോസും 18,49,301 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here