തെരഞ്ഞെടുപ്പ് തോല്‍വി; താരീഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി

തെരഞ്ഞെടുപ്പ് തോല്‍വി താരീഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി. നേതാക്കള്‍ക്കിടയിലെ അനൈക്യം തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്തല്‍. പാര്‍ട്ടി ഒറ്റക്കെട്ടെന്ന തോന്നലുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇടതുപക്ഷത്തെ നേരിടാന്‍ താഴെത്തട്ടില്‍ സംഘടന സംവിധാനം പര്യാപ്തമായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയത് നേതാക്കള്‍ തെറ്റിദ്ധരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തെ ലാഘവത്തോടെ കണ്ടു. വസ്തുത അന്വേഷണസമിതി റിപ്പോര്‍ട്ടിന് ശേഷം അഴിച്ചുപണി നടത്തും.

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാകും. എംഎല്‍എമാരുടെ മനസറിഞ്ഞ് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നാണ് ഇപ്പോള്‍ നേതാക്കളുടെ കണക്കുകൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News