ഭാരത് ബയോടെക് കോവാക്സിന്‍ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ രണ്ടാം ഘട്ട പട്ടികയിലും കേരളത്തെ തഴഞ്ഞു

ഭാരത് ബയോടെക്  കോവാക്സിന്‍ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ രണ്ടാം ഘട്ട പട്ടികയിലും കേരളത്തെ തഴഞ്ഞു. നിലവിൽ 18 സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക്ക് നേരിട്ട് വാക്സിന് നൽകുന്നത്.

ആദ്യഘട്ടത്തിൽ 14 സംസ്ഥാനങ്ങൾക്കായിരുന്നു വാക്സിൻ നേരിട്ട് നൽകിയത്. ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രയും, തമിഴ്നാടും, തെലുങ്കാനയും മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പട്ടികയിൽ ഉണ്ടായിരുന്നത്.

ബിഹാർ, ഹരിയാന, ത്രിപുര, കർണാടക സംസ്ഥാനങ്ങളാണ് പുതുതായി പട്ടികയിൽ ഉൾപ്പെട്ടത്.  അതേ സമയം വാക്സിൻ ലഭ്യതകുറവിൽ പരാതി പറയുന്ന സംസ്ഥാനങ്ങൾക്കെതിരെ ഭാരത് അതൃപ്തി പ്രകടിപ്പിച്ചു ഭാരത് ബയോടെക് രംഗത്തുവന്നു.

നിലവിൽ 50 ശതമാനം ജോലിക്കാൻ അവധിയിലെന്നും പ്രതിസന്ധി ഘട്ടത്തിൽ പരമാവധി പ്രവർത്ഥിക്കുന്നുണ്ടെന്നുമാണ് ഭാരത് ബയോട്ടക്കിന്റെ വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News