ഏത് മഹാമാരിക്കും മുന്നില്‍ നിന്ന് പടനയിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ നമ്മളൊരിക്കലും തോല്‍ക്കില്ല; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിന്റെ കുറിപ്പ്

ലോക നഴ്‌സസ് ദിനത്തില്‍ എല്ലാ നേഴ്‌സുമാര്‍ക്കും ആശംസകളുമായി നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് എല്ലാ നേഴ്‌സുമാര്‍ക്കും നേഴ്‌സസ് ദിന ആശംസകള്‍ അറിയിച്ചത്.

ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നേഴ്‌സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച ജനതയ്ക്ക് സര്‍വ്വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്‌സിംഗ് സഹോദരിമാര്‍ക്ക് ഹൃദയം നിറഞ്ഞ നേഴ്‌സസ് ദിന ആശംസകള്‍.

ജീവിതത്തില്‍ ആദ്യമായി, ഒരു സ്റ്റോണ്‍ സര്‍ജറിക്കായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. സര്‍ജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങള്‍ ഈ അവസരത്തില്‍ പങ്കുവെയ്ക്കുന്നു. ആശുപത്രിയില്‍ പരിശോധനയ്ക്ക് വന്നതുമുതല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ: വിനീത് സാര്‍ കാട്ടിയ സ്‌നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ലെന്നും സജീഷ് പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

💕അന്താരാഷ്ട്ര നേഴ്സസ് ദിനം💕

ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നേഴ്സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച ജനതയ്ക്ക്‌ സർവ്വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്സിംഗ് സഹോദരിമാർക്ക് ഹൃദയം നിറഞ്ഞ നേഴ്സസ്‌ ദിന ആശംസകൾ.

ജീവിതത്തിൽ ആദ്യമായി, ഒരു സ്റ്റോൺ സർജറിക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. സർജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങൾ ഈ അവസരത്തിൽ പങ്കുവെയ്ക്കുന്നു. ആശുപത്രിയിൽ പരിശോധനയ്ക്ക്‌ വന്നതുമുതൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ: വിനീത് സാർ കാട്ടിയ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല. ഒപ്പം യൂറോളജി ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാരുടെ പ്രത്യേകശ്രദ്ധയും സ്നേഹവും അനുഭവിക്കുകയുണ്ടായി.

ആദ്യമായൊരു സർജറിയെനേരിടുന്ന എല്ലാ ടെൻഷനുമുണ്ടായിരുന്നു.തിയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നേഴ്സുമാർ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്നേഹ സംഭാഷണങ്ങൾക്കിടയിൽ ലിനിയുടെ സേവനമഹത്വത്തിൽ അവർ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.

“We are proud of her, she will always with our heart”.

സർജറിക്കിടയിൽ നേഴ്സുമാരുടെ ആത്മസമർപ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു.

ലിനീ ,….നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും…….. 😥

സർജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്സുമാരുടെ കരുതലും സ്നേഹവും മുറിയിലെത്തിയപ്പോഴുള്ള നേഴ്സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്.

സഹോദരിമാരെ,….

നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓർമപ്പെടുതട്ടെ.

ഏത് മഹാമാരിക്കും മുന്നിൽ നിന്ന് പട നയിക്കാൻ നിങ്ങളുണ്ടെങ്കിൽ നമ്മളൊരിക്കലും തോൽക്കില്ല.

ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

ഒരിക്കൽ കൂടി എല്ലാ നേഴ്സുമാർക്കും സ്നേഹം നിറഞ്ഞ നേഴ്സസ് ദിന ആശംസകൾ💕💕💐

നന്ദി ❤️.. നന്ദി…. ❤️നന്ദി ………..

#staysafe #stayhome #savelives

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here