ചരിത്രബോധത്തിന്റെ ഈ ആനമണ്ടത്തരം തിരുത്തി മനോരമ കേരളത്തോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുമോ?  എന്‍ എന്‍ കൃഷ്ണദാസ് 

വ്യാജ വാര്‍ത്തയെഴുതിയ മനോരമ പത്രത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ്. ചരിത്രബോധത്തിന്റെ ഈ ആനമണ്ടത്തരം തിരുത്തി മനോരമ കേരളത്തോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുമോ? എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഗൗരിയമ്മക്ക് ഇന്നലെ കേരളം വീരോചിതമായ വിട നല്‍കി. ഇന്ന് അച്ചടി മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ തന്നെ ഗൗരിയമ്മയുടെ വിടവാങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്കാര്യത്തിലും മനോരമ മുന്നില്‍ തന്നെയുണ്ട്.

എന്നാല്‍ അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം അവരുടെ ചരിത്ര ബോധത്തെ അപമാനകരമായ വിധം അപകീര്‍ത്തിപ്പെടുത്തുന്നൊരു സ്പഷ്ട്ടമായ എഴുത്തുണ്ട് ഇന്നത്തെ മനോരമയുടെ നടുപ്പേജിലെ ഏറ്റവും പ്രധാന വാര്‍ത്താ രചനയില്‍. ‘ കേരള രാഷ്ട്രീയത്തിലെ ചെങ്കതിര്‍’ എന്ന തലക്കെട്ടില്‍ എം.എ. അനൂജ് എന്നയാള്‍ പേര് വച്ചെഴുതിയ പ്രധാന ‘സ്റ്റോറി’ യില്‍ ആണ് ആ ഭീമാബദ്ധം.

‘കേരം തിങ്ങും, കേരള നാട്ടില്‍’ എന്ന ചെറു തലക്കെട്ടിലുള്ള പാരഗ്രാഫില്‍ എഴുതിയിരിക്കുന്നു,… ‘1987ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇ.കെ.നായനാരെ ഇ.എം.എസ് തിരുവനന്തപുരത്തെക്ക് വിളിപ്പിച്ചു മുഖ്യ മന്ത്രി സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു’, എന്ന്! ഇദ്ദേഹത്തിന്റെ ചരിത്ര ബോധം അപാരമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചരിത്രബോധത്തിന്റെ ഈ ആന മണ്ടത്തരം തിരുത്തി മനോരമ കേരളത്തോട് നിർവ്യാജം ഖേദം പ്രകടിപ്പിക്കുമോ? സഖാവ്.ഗൗരിയമ്മക്ക് ഇന്നലെ കേരളം വീരോചിതമായ വിട നൽകി. COVID മഹാവ്യാധിക്കാലമല്ലെങ്കിൽ ലക്ഷോപലക്ഷം ആളുകൾ ആ വിലാപയാത്രയിൽ പങ്കാളികളായേനെ.!!

ഇന്ന് അച്ചടി മാധ്യമങ്ങൾ അർഹിക്കുന്ന പ്രധാന്യത്തോടെ തന്നെ ഗൗരിയമ്മയുടെ വിടവാങ്ങൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്കാര്യത്തിലും മനോരമ മുന്നിൽ തന്നെയുണ്ട്. എന്നാൽ അന്ധമായ മാർക്സിസ്റ്റ് വിരോധം അവരുടെ ചരിത്ര ബോധത്തെ അപമാനകരമായ വിധം അപകീർത്തിപ്പെടുത്തുന്നൊരു സ്പഷ്ട്ടമായ എഴുത്തുണ്ട് ഇന്നത്തെ മനോരമയുടെ നടുപ്പേജിലെ ഏറ്റവും പ്രധാന വാർത്താ രചനയിൽ.

” കേരള രാഷ്ട്രീയത്തിലെ ചെങ്കതിർ” എന്ന തലക്കെട്ടിൽ എം.എ. അനൂജ് എന്നയാൾ പേര് വച്ചെഴുതിയ പ്രധാന “സ്റ്റോറി” യിൽ ആണ് ആ ഭീമാബദ്ധം. “കേരം തിങ്ങും, കേരള നാട്ടിൽ” എന്ന ചെറു തലക്കെട്ടിലുള്ള പാരഗ്രാഫിൽ എഴുതിയിരിക്കുന്നു,… “1987ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഇ.കെ.നായനാരെ ഇ.എം.എസ് തിരുവനന്തപുരത്തെക്ക് വിളിപ്പിച്ചു മുഖ്യ മന്ത്രി സ്ഥാനം ഏൽപ്പിക്കുകയായിരുന്നു”, എന്ന്!!! ഇദ്ദേഹത്തിന്റെ ചരിത്ര ബോധം അപാരം. 1982 മുതൽ 87വരെയുള്ള കരുണാകര ഭരണം സംസ്ഥാന രൂപീകരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും സമരഭരിതമായ കാലമായിരുന്നു. (ഉദാഹരണങ്ങൾ ബോധപൂർവ്വം വിവരിക്കാതിരിക്കകയാണ്) ആ സമരഭരിത കാലത്തെ ഉജ്വലമായി നയിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവ് സ.ഇ.കെ.നായനാർ ആയിരുന്നു.

ആ പോരാട്ടങ്ങളുടെ തുടർച്ചയായിരുന്നു, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പും. തെരഞ്ഞെടുപ്പിൽ സ.നായനാർ തൃക്കരിപ്പൂരിൽ നിന്നു മത്സരിച്ചിരുന്നു എന്നറിയാത്ത ഏതെങ്കിലും ആൾ കേരളത്തിൽ ഉണ്ടാവും എന്ന് വിചാരിക്കാനാവില്ല. ആ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ ദിവസം വൈകുന്നേരം ആയിരുന്നു ചീമേനി പാർട്ടി ഓഫീസിൽ 5 സഖാക്കളെ കോൺഗ്രസ്സ് കിരാതന്മാർ തീയിട്ട് ചുട്ടു കൊന്നത്. ആ സംഭവത്തിന്റെ ഞട്ടലിൽ നിന്നു ഇന്നും കേരളം മോചിതമായിട്ടില്ല.

ഏറ്റവും സജീവമായ ഒരു സമരകാലത്ത് ജനങ്ങളെ നയിച്ച പ്രതിപക്ഷ നേതാവ് നയിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെയായിരിക്കും ഭൂരിപക്ഷം കിട്ടിയാൽ സർക്കാരിനെയും നയിക്കുക എന്ന് രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏത് കൊച്ചു കുട്ടിക്കും അറിയാം. മാത്രമല്ല ; സ.ഇ.എം.സ് “വിളിച്ചു വരുത്തി” സ്വകാര്യമായി കൊടുക്കുന്ന “മിട്ടായി” പൊതിയാണ് മുഖ്യമന്ത്രി ചുമതല, അതും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നൊക്കെ എഴുതി വിടണമെങ്കിൽ അപാര “വൈഭവം” തന്നെ വേണം.

മനോരമയുടെ മാർക്സിസ്റ്റ് വിരുദ്ധത കേരളത്തോളം പഴക്കമുള്ളതാണ്. ആ “കുപ്രസിദ്ധിക്ക്” ഈ തെരെഞ്ഞെടുപ്പിലും കോട്ടം വരാതിരിക്കാൻ അവർ നന്നായി ശ്രമിച്ചത് കേരളം കണ്ടതുമാണ്. അതിനുള്ള മനോരമയുടെ സ്വാതന്ത്ര്യത്തെ അകമഴിഞ്ഞ് ബഹുമാനിക്കുന്നു.

കേരളമാകെ വിതുമ്പലോടെ വിട നൽകുന്ന ഒരു നിര്യാണ വാർത്ത റിപ്പോർട്ട് ചെയ്യുന്ന വേളയിലും “മാർക്സിസ്റ്റ് വിരുദ്ധത” കാത്ത് സൂക്ഷിക്കാനുള്ള ആ പ്രതിബദ്ധതക്ക് നല്ല നമസ്കാരം. എന്നാൽ അതിനിടയിൽ മനോരമക്കുണ്ട് എന്ന് അവർ തന്നെ അവകാശപ്പെടുന്ന “പ്രൊഫണനലിസം” “ചരിത്രബോധം” ഇതൊക്കെ ഈ അന്ധമായ മാർക്സിസ്റ്റ് വിരോധത്തിൽ കൈമോശം വരാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചരിത്രത്തോട് ചെയ്ത ഈ നീതികേട് മനോരമ തിരുത്തുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News