ഭീമ കൊറേഗാവ് കേസ്; ഗൗതം നാവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഭീമ കൊറഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നാവ്ലഖ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന ഗൗതം നാവ്ലഖയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. 2017 ഡിസംബര്‍ 31ന് ഗൗതം നാവ്ലഖ പുനെയില്‍ നടത്തിയ പ്രസംഗം, ഭീമ കൊറഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് എന്‍ ഐ എ കേസ്.

മാര്‍ച്ച് 26ന് നാവ്ലഖ സമര്‍പ്പിച്ച ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷയെ എന്‍ ഐ എ ശക്തമായി എതിര്‍ത്തിരുന്നു. മാവോയിസ്റ്റ് ബന്ധമില്ലെന്ന് വരുത്താന്‍ സ്റ്റാന്‍ സ്വാമി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്‍ ഐ എ ആരോപിച്ചു.

ഭീമ കൊറഗാവ് കേസില്‍ നിരവധി പ്രമുഖരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും രണ്ടുവര്‍ഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. നിലവില്‍ കേസില്‍ തടങ്കലിലാക്കുന്ന ഏറ്റവും പ്രായം കൂടിയയാളാണ് സ്റ്റാന്‍ സ്വാമി. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സ്റ്റാന്‍ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. മലയാളിയായ സ്റ്റാന്‍ സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ജാര്‍ഖണ്ഡില്‍ ആദിവാസികള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here