ബീഹാറിനും ഉത്തര്‍പ്രദേശിനും പിന്നാലെ മധ്യപ്രദേശിലും  മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകിയെത്തി

ബീഹാറിനും യൂപിക്കും പിന്നാലെ മധ്യപ്രദേശിലും  മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകിയെത്തി.  ഗംഗാ നദിയില്‍ രോഗികളുടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി ബിഹാറും ഉത്തര്‍പ്രദേശും.

പുഴയിലൂടെ ഒഴുകിയെത്തിയ  71 മൃതദേഹങ്ങളാണ്, ബീഹാർ സർക്കാർ ഇന്നലെ മാത്രം സംസ്കരിച്ചത്. യുപിയ്ക്കും ബീഹാറിനും പിന്നാലെ മദ്യപ്രദേശിലും നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുക്കിഎത്തി.  മദ്യപ്രദേശിലെ പന്ന ജില്ലയിലെ രഞ്ച് നദിയിലാണ് 6ഓളം മൃതദേഹങ്ങൾ ഒഴുകിവന്നത്.

സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രഞ്ച് നദിയിൽ മൃതദേഹങ്ങൾ തള്ളിയതിനെതിരെ പ്രധിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി.

അതെ സമയം ഗംഗയിലൂടെ ഒഴുകിയെത്തിയ 71 മൃതദേഹങ്ങള്‍  സംസ്‌കരിച്ചെന്ന് ബിഹാര്‍ അധികൃതര്‍ വ്യക്തമാക്കി. മൃതദേഹങ്ങൾ പഴകിയതിനാൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹമാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകാത്ത സാഹചര്യമാണ്.

ഗംഗാ നദിയില്‍ കൂട്ടത്തോടെ മൃതദേഹം തള്ളിയത് നിര്‍ഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞിരുന്നു.

ബിഹാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരെ ടാഗ് ചെയ്തും സംഭവത്തില്‍ കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ എത്രയും വേഗം അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ചൗസയിലെ മഹാദേവ് ഘട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ടെത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നും ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ജാ ട്വീറ്റ് ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിയിലെ ഗാസിപുരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിട്ടതെന്നാണ് ബക്‌സര്‍ ജില്ലാ മജിസ്‌ട്രേറ്റ് അമന്‍ സമിര്‍ പറയുന്നത്. എന്നാല്‍ ഇത് യുപി അംഗീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം യുപിയിലെ ഗാസിപുരിലും ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here