മഹാരാഷ്ട്രയിൽ ലോക്ഡൗൺ 2 ആഴ്ച കൂടി നീട്ടുവാൻ ആലോചന; തീരുമാനം ഇന്ന്

മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ മന്ത്രിസഭ യോഗത്തിൽ അവലോകനം ചെയ്യുമെന്നും നിലവിലെ ലോക്ഡൗണിന്‍റെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

മഹാരാഷ്ട്ര  പൂർണമായ പൂട്ടിയിടണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നതോടെയാണ്   ഇന്ന്  ചേരുന്ന യോഗത്തിൽ ഉദ്ധവ്  താക്കറെ മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയത്.

നിലവിലുള്ള ‘ബ്രേക്ക് ദി ചെയിൻ’ ലോക്ക് ഡൌൺ  ഓർഡർ മെയ് 15 (ശനിയാഴ്ച) രാവിലെ 7 മണി വരെയാണ്  നിലവിലുള്ളത്. എന്നാൽ, സ്ഥിതിഗതികൾ അവലോകനം ചെയ്ത് ലോക്ഡൗൺ പോലുള്ള നടപടികൾ നീട്ടണോ വേണ്ടയോ എന്ന് മന്ത്രിസഭ തീരുമാനിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ   അറിയിച്ചു.

കോവിഡ് -19 രോഗികളെ  കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനുകളുടെ അഭാവം മൂലം 18-44 വയസ് പ്രായമുള്ളവർക്ക് വാക്സിനേഷൻ ഡ്രൈവ് താൽക്കാലികമായി നിർത്തുന്നത് മഹാരാഷ്ട്ര സർക്കാർ പരിഗണിക്കുന്നതായും ടോപ്പെ പറഞ്ഞു.

ഈ ഗ്രൂപ്പിനായി 2.75 ലക്ഷം വാക്സിൻ ഡോസുകൾ ശേഷിക്കുന്നുണ്ടെന്നും ഇത്  45 വയസ്സിന്  മുകളിലുള്ളവർക്കായി  ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here