കരളലിയിക്കുന്ന വീഡിയോ സന്ദേശത്തിന് പിന്നാലെ കൊവിഡ് ബാധിച്ച ഗർഭിണിയായ ഡോക്ടറിന് ദാരുണാന്ത്യം

ഗർഭിണിയായ ഭാര്യ കൊവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനയിൽ നിന്നും കരകയറാനാവാതെ കഴിയുകയാണ് റാവിഷ് ചൗള. മരണത്തിന് മുമ്പ് ഭാര്യ ഡിംപിൾ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ്. ഡോക്ടർ കൂടിയായ ഡിംപിൾ കൊവിഡിനെ നിസാരമായി കാണരുതെന്നാണ് വിഡിയോയിൽ പറയുന്നത്.

എഴുമാസം ഗർഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കൊവിഡ് മൂലം നഷ്ടപ്പെട്ടു. ഏപ്രിൽ 26നാണ് അവൾ മരിച്ചത്. ഒരു ​ദിവസം മുമ്പ് ജനിക്കാനിരുന്ന കുഞ്ഞും ഈ ലോകത്തോട് വിട പറഞ്ഞു. – വീഡിയോ പങ്കുവച്ച് റാവിഷ് കുറിച്ചു.

കൊവിഡിനെ നിസാരമായി കാണരുത്. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. മറ്റുളളവരോട് സംസാരിക്കുമ്പോൾ മാസ്ക് ധരിക്കണം. ഈ അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്ന് പ്രാർഥിക്കുന്നു. വീട്ടിൽ ​ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ എന്നിവരുണ്ടെങ്കിൽ നിങ്ങൾ നിരുത്തരവാദപരമായി പെരുമാറരുത് -ഡിംപിൾ വീഡിയോയിലൂടെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News