അനില്‍ അംബാനിയുടെ കേസില്‍ കോടതി ഉത്തരവ് തിരുത്തിയ ജീവനക്കാര്‍ക്കെതിരായ നടപടി ഇളവ് ചെയ്ത് ബോബ്ഡെ

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവു തിരുത്തിയതിന് പുറത്താക്കപ്പെട്ട സുപ്രീം കോടതി ജീവനക്കാര്‍ക്ക് എതിരായ നടപടി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് എസ് എ ബോബ്ഡെ ഇളവ് ചെയ്തതായി റിപ്പോര്‍ട്ട്. കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുപ്രീം കോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍മാരായിരുന്ന മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് എതിരായ നടപടിയാണ് ഇളവ് ചെയ്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് എസ് എ ബോബ്‌ഡെ ഇവര്‍ക്ക് എതിരായ വകുപ്പ് തല നടപടിയില്‍ ഇളവ് വരുത്തിയത്.

2019 ഫെബ്രുവരി പതിമൂന്നിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് കോര്‍ട്ട് മാസ്റ്റര്‍മാരായിരുന്ന മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകാന്‍ അനില്‍ അംബാനിയോട് നിര്‍ദേശിക്കുന്ന ഉത്തരവ് തിരുത്തിയതിനായിരുന്നു നടപടി.

തുടര്‍ന്ന് ഇരുവരെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയും ചെയ്തു.വഹിച്ചിരുന്ന തസ്തികയില്‍ നിന്ന് തരംതാഴ്ത്തിക്കൊണ്ട് മാനവ് ശര്‍മ്മയെ വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ഒപ്പ് വച്ചു. അഞ്ച് വര്‍ഷത്തേക്ക് സ്ഥാനകയറ്റം ചോദിക്കരുത് എന്ന വ്യവസ്ഥയിലാണ് മാനവ് ശര്‍മ്മയെ വീണ്ടും ജോലിയില്‍ പ്രവേശിച്ചിപ്പിരിക്കുന്നത്. തപന്‍ കുമാര്‍ ചക്രവര്‍ത്തിയുടെ പുറത്താക്കല്‍ ഉത്തരവ് നിര്‍ബന്ധിത വിരമിക്കല്‍ ആയി മാറ്റി. ഇതോടെ വിരമിക്കുമ്പോള്‍ ലഭിക്കുന്ന പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് ചക്രവര്‍ത്തി അര്‍ഹനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News