ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ അടച്ചിടണമെന്ന് ഐസിഎംആർ

രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ അടച്ചിടണമെന്ന് ഐസിഎംആർ. 6 മുതൽ 8 ആഴ്ച വരെ അടച്ചിടണമെന്നാണ് നിർദേശം.അതേസമയം കൊവിഡ് വകഭേദങ്ങൾക്ക് രാജ്യങ്ങളുടെ പേര് ഉപയോഗിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യൻ വകഭേദം ആശങ്കയാകുന്നുവെന്ന റിപ്പോർട്ട് കേന്ദ്രം തള്ളിയതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

രാജ്യത്ത് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ അടച്ചിടണമെന്ന ശുപാർശയുമായി ഐസിഎംആർ രംഗത്തെത്തി. പോസിറ്റീവ് കേസുകൾ കൂടുതലുള്ള ജില്ലകൾ ലോക്ക്ഡൗണിലേക്ക് നീങ്ങിയില്ലെങ്കിൽ കൊവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഐസിഎംആർ ന്റെ ശുപാർശ.

ടെസ്റ്റ്‌ പോസ്റ്റിവിറ്റി നിരക്ക് 10 ന് മുകളിൽ ഉള്ള ജില്ലകൾ 6 മുതൽ 8 ആഴ്ച വരെ അടച്ചിടണമെന്നാണ് ഐസിഎംആർ നിർദേശം. രാജ്യത്തെ 718 ജില്ലകളാണ് ടെസ്റ്റ്‌ പോസ്റ്റിവിറ്റി നിരക്ക് 10ന് മുകളിൽ ഉള്ളത്. അതെ സമയം കൊറോണ വൈറസിന്റെ വകഭേദമായ B1.617 ആഗോളതലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്നതാണെന്ന ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടെന്ന റിപ്പോർട്ട് തള്ളിക്കളഞ്ഞ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം രംഗത്തെത്തി.

B. 1. 617 വകഭേദത്തെ ലോകാരോഗ്യ സംഘടന ഇന്ത്യൻ വകഭേദമെന്ന് വിശേഷിപ്പിക്കുന്നില്ലെന്നും .32 പേജുള്ള റിപ്പോർട്ടിലെവിടെയും ഇന്ത്യൻ വകഭേദമെന്ന പ്രയോഗമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.എന്നാൽ കൊവിഡ് വകഭേദങ്ങൾക്ക് രാജ്യങ്ങളുടെ പേര് ഉപയോഗിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കൊവിഡ് വകഭേദങ്ങൾക്ക് ലോകാരോഗ്യസംഘടന ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നും ഇന്ത്യയിൽ ഈ വകഭേദമുള്ള കൊറോണ വൈറസ് വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ അപകടകാരിയായ ബി.1.617 വകഭേദം ആളുകളിലേക്കു പകരാനും ആരോഗ്യശേഷി കുറയ്ക്കാനും സാധിക്കുന്നതാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.നേരത്തെ ഇന്ത്യയിൽ ബി 1.617 വകഭേദം അതിവേഗം പടരുകയാണെന്ന ജിനോം ഡാറ്റ ലോകാരോഗ്യ സംഘടന പുറത്തു വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News