സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, 7 ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മറ്റന്നാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

അതേസമയം, സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമാകുന്നു. തിരുവനന്തപുരത്ത് വൈകിട്ട് ആരംഭിച്ച ഇടിയോടു കൂടിയ മഴ രാത്രിയും തുടർന്നു. താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എസ്എസ് കോവിൽ റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.

റെയിൽവേ ട്രാക്കിലും വെള്ളം കയറി. ലോക്ഡൗൺ ആയതിനാൽ ജനങ്ങൾ കുറവാണെങ്കിലും പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്നിശമന സേനാ സംഘം പരിശോധിക്കുന്നുണ്ട്. കോഴിക്കോട് കക്കയത്തും കാസർകോട് വെള്ളരിക്കുണ്ടിലും നല്ല മഴ ലഭിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News