കൊവിഡ്: അര്‍ജുന ജേതാവായ ടേബിള്‍ ടെന്നിസ് താരം അന്തരിച്ചു

അര്‍ജുന അവാര്‍ഡ് ജേതാവായ ടേബിള്‍ ടെന്നിസ് താരം വി ചന്ദ്രശേഖര്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം.

മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖര്‍. 1982ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അദ്ദേഹം സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. ’84 ല്‍ കാല്മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കരിയര്‍ പാതിവഴിയില്‍ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News