സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഭാഗികമായി മുടങ്ങും

സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഇടപാടുകള്‍ ഭാഗികമായി മുടങ്ങും. പുതിയ സര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നതിനാലാണിത്. ഇന്ന് വൈകിട്ട് മുതല്‍ സേവനങ്ങള്‍ ലഭ്യമാകില്ല. ട്രഷറിയില്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം ഇടപാടുകളെല്ലാം താളം തെറ്റുന്നത് പതിവാണ്. എല്ലാ മാസവും ആദ്യ ആഴ്ചയാണ് സ്ഥിരമായി സാങ്കേതിക പ്രശ്‌നം ഉണ്ടാകുന്നത്. എപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ ശമ്പളവും പെന്‍ഷനും നല്‍കാന്‍ സോഫ്റ്റ്‌വെയര്‍ പ്രശ്‌നം വലിയ വെല്ലുവിളിയുണ്ടാക്കി.

പെന്‍ഷന്‍ വാങ്ങാനെത്തിയവര്‍ മണിക്കൂറുകളോളം കാത്തിരുന്നു. ട്രഷറികളുടെ പ്രവര്‍ത്തനം ദിവസങ്ങള്‍ തടസപ്പെട്ടു. എന്‍ഐസിയാണ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചതും പരിപാലിക്കുന്നതും. സര്‍വര്‍ കപ്പാസിറ്റി കൂട്ടിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍വര്‍ വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here