അമ്പലമുകളില്‍ 1000 ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാകേന്ദ്രം നാളെ തുറക്കും

കൊവിഡ് ചികിത്സയ്ക്കായി അമ്പലമുകള്‍ റിഫൈനറി സ്‌കൂളില്‍ തയ്യാറാക്കുന്ന താല്‍ക്കാലിക ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ചയോടെ ആരംഭിക്കുമെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ബി പി സി എലിന്റെ സഹായത്തോടെ 1000 ഓക്‌സിജന്‍ കിടക്കകള്‍ ഇവിടെ ഒരുക്കും. ഈ ചികിത്സാകേന്ദ്രം സജ്ജമായാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാകേന്ദ്രമായിത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടേക്കാവശ്യമായ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവര്‍ക്കായുള്ള ആദ്യഘട്ട അഭിമുഖം പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവില്‍ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പുചുമതല പ്രധാന ആശുപത്രികള്‍ക്ക് നല്‍കും. സര്‍ക്കാര്‍ സംവിധാനം വഴിയായിരിക്കും ഈ കിടക്കകള്‍ അനുവദിക്കുന്നത്. ഇവിടങ്ങളില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ളവര്‍ക്കും ചികിത്സ ഉറപ്പാക്കും. താല്‍ക്കാലിക ചികിത്സാകേന്ദ്രത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യാഗത്തില്‍ ബി പി സി എല്‍ ചീഫ് മാനേജര്‍ കുര്യന്‍ ആലപ്പാട്ട്, വിവിധ സര്‍ക്കാര്‍വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News