കൊവിഡിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇത്തവണത്തെ റംസാൻ ആഘോഷങ്ങൾ പൂർണമായി വീടുകളിൽത്തന്നെ നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ലോക്ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പൂർണ പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് എല്ലാവരും പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.
മാംസവിൽപ്പന ശാലകളിലും അറവുശാലകളിലും ആളുകൾ കൂട്ടംകൂടുന്നതു കർശനമായി നിയന്ത്രിക്കുന്നതിനു കളക്ടർ പൊലീസിനും സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കും നിർദേശം നൽകി. ലോക്ക്ഡൗണിന്റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻസിഡന്റ് കമാൻഡർമാർക്കും പൊലീസ് അധികൃതർക്കും നിർദേശം നൽകി.
Get real time update about this post categories directly on your device, subscribe now.