തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്തര്‍ദേശീയ വിഭാഗം തലവന്‍ , ചെന്‍ സൗ സീതാറാം യെച്ചൂരിക്കയച്ച കത്തിലാണ് സിപിഐഎമ്മിനെ അഭിനന്ദിക്കുന്നത്.

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ചെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുന്നു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ മഹാമാരിയെ അതിജീവിക്കുമെന്നും ചെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യെച്ചൂരിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ചെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ജൂലൈയില്‍ തുടക്കമാകുകയാണ് .സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിന് ആക്കം കൂട്ടുന്ന വിധത്തില്‍ ശതാബ്ദിയനുഭവങ്ങള്‍ സിപിഐഎമ്മുമായി പങ്കുവക്കുമെന്നും ചെന്‍ സൗ യച്ചൂരിയെ അറിയിച്ചു . വിയറ്റ്നാം, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് കഴിഞ്ഞദിവസം സന്ദേശങ്ങള്‍ കൈമാറിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News