കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച അനിൽ ഭാസ്കറിൻ്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ അനുശോചിച്ചു

ഡിവൈഎഫ്ഐ കൊവിഡ് വോളൻ്റിയറായ ഇളമ്പൽ മേഖല വൈസ് പ്രസിഡൻ്റ് അനിൽ ഭാസ്കറിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. കൊല്ലം ജില്ലയിലെ പുനലൂർ ഇളമ്പൽ സ്വദേശിയാണ് അനിൽ ഭാസ്കർ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്ന സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്. കോവിഡ് രോഗിയുടെ സംസ്കാരം കഴിഞ്ഞ് എത്തിയ ഉടനെയായിരുന്നു കുഴഞ്ഞുവീണുള്ള മരണം. സഖാവ് അനിലിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News