മൂന്നാറിലെ ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി മരിച്ചു

മൂന്നാറിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം  നടത്തിയ  സംഭവത്തിൽ ഇന്ന്  രണ്ട് വൈദികർ കൂടി മരിച്ചു.അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാറും വെസ്റ്റ് മൗണ്ട് സഭയിലെ വൈദീകൻ വൈ. ദേവപ്രസാദും ആണ് മരിച്ചത്.കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് ഇരുവരും മരണപ്പെട്ടത്.ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ചു മരിച്ച വൈദികരുടെ എണ്ണം നാലായി.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം നടത്തിയ സംഭവത്തിൽ സി എസ് ഐ വൈദികർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here