ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്‍റെ നന്ദിയും കടപ്പാടും അറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പോരാട്ടത്തിന്‍റെ മുന്നണിയിൽ സ്വന്തം ജീവൻ പണയം വെച്ച് പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്‍റെ നന്ദിയും കടപ്പാടും അറിയിച്ച് മുഖ്യമന്ത്രി. 20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ കൊവിഡ് ബാധിതരായത്. മൂവായിരത്തിലേറെ പേർ കൊവിഡ് ബാധിച്ച് മരിച്ചു. വെല്ലുവിളി മുന്നിലുണ്ടായിട്ടും സമൂഹത്തിന് വേണ്ടി അവർ പ്രവർത്തിക്കുന്നു. കൊവിഡ് പ്രതിരോധം മികച്ച രീതിയിൽ നടപ്പാക്കാനായത് ഇതുകൊണ്ടാണ്.

നിപ്പ ആക്രമണത്തിൽ ലിനിക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നു. നാടിനായി നഴ്സുമാർ സഹിക്കുന്ന ത്യാഗത്തിന് നന്ദി പറയണം. നഴ്സുമാർക്ക് സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. എ മിഷൻ ഫോർ ഫ്യൂചർ ഹെൽത്ത് കെയർ എന്നതാണ് ഇത്തവണത്തെ സന്ദേശം. കൊവിഡ് മഹാമാരി ലോകത്തെല്ലായിടത്തെയും ആരോഗ്യസംവിധാനത്തിന്‍റെ ശക്തിയും ദൗർബല്യവും വെളിവാക്കി. അതിൽ വികസിത-വികസ്വര ഭേദമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel