ലക്ഷദ്വീപിൽ കൊവിഡ് രൂക്ഷം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എ എം ആരിഫ് എം പി

ലക്ഷദ്വീപിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എ എം ആരിഫ് എം പി.ദ്വീപ് നിവാസികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് കത്തയച്ചു.

കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് തൊഴിലാളികൾ ദുരിതത്തിലാണെന്നും പലരും വരുമാനമില്ലാതായി വീടുകളിൽ കഴിയുന്നു.ഏറ്റവും ദു:ഖകരമായ സാഹചര്യം മറികടക്കാൻ ഭരണകൂടം ഇടപെടൽ നടത്തുന്നില്ല.വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആരിഫ് എം പി.

ജോലിയില്ലാതെ വീടുകളിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യം ലഭ്യമാക്കുക എന്നത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്.നിയന്ത്രണങ്ങൾ നീക്കുന്നതുവരെ മനുഷ്യത്വപരമായ ഇടപെടൽ വേണമെന്നും എ എം ആരിഫ് എം പി.അതേസമയം ,ലക്ഷദ്വീപിലെ കൊവിഡ് ദുരിതത്തെക്കുറിച്ച് കൈരളി ന്യൂസ് നേരത്തെ വാർത്ത നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News