അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 4,24,727 പേര്‍. ഇതില്‍ 53,225 പേര്‍ക്ക് യാത്രാനുമതി നല്‍കി. 3,24,096 പേര്‍ക്ക് അനുമതി നിഷേധിച്ചു. 47,406 അപേക്ഷകള്‍ പരിഗണനയിലാണ്. ബുധനാഴ്ച വൈകുന്നേരം ഏഴുമണിവരെയുളള കണക്കാണിത്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2949 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1296 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10,581 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
Get real time update about this post categories directly on your device, subscribe now.