മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്‌ ജില്ലയിലെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് രോഗികൾക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാനായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്താണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് ആരംഭിച്ചത്.

നിയുക്ത എം.എൽ.എ അഡ്വ.കെ.എം സച്ചിൻ ദേവ് യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ അനിത, വൈസ് പ്രസിഡന്റ്‌ ടി.എം ശശി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആലംകോട് സുരേഷ് ബാബു, എം.കെ വനജ ,ബ്ലോക്ക്‌ സെക്രട്ടറി മുഹ്സിൻ മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സഹീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

എം എൽ എ യുടെ ശ്രമഫലമായി താലൂക്ക് ആശുപത്രിയിൽ ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയവ മെഡിക്കൽ ഓഫീസർക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News