രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധന. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ നാൽപ്പത്താറായിരത്തോളം കേസുകളും കർണാടകയിൽ നാൽപ്പതിനായിരത്തോളം കേസുകളും റിപ്പോർട്ട് ചെയ്തു.വാക്‌സിൻ ക്ഷാമത്തെ തുടർന്ന് മഹാരാഷ്ട്രയിൽ 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്‌സിനേഷൻ ഡ്രൈവ് താത്കാലികമായി നിർത്തിവെക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് കണക്കിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ വർദ്ധനയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 46,781 പുതിയ കേസുകളും, 816 മരണവും റിപ്പോർട്ട് ചെയ്തു.
കർണാടകയിൽ പുതുതായി 39,998 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 517 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 329 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശിൽ 18,125 പേർക്കാണ് കൊവിഡ് ബാധിച്ചത് .ദില്ലിയിൽ 13,287 കേസുകൾ റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ 30,355 പുതിയ കേസുകളും 293 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിൽ 21,452 പേർക്കും ബംഗാളിൽ 20,377 പേർക്കും രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ 16,384 പേർക്ക് കൊവിഡ് ബാധിച്ചു. രാജ്യത്തെ പൗരന്മാർക്ക് സൗജന്യ വാക്‌സിൻ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 12 പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
കൊവാക്സിൻ ക്ഷാമത്തെ തുടർന്ന് ദില്ലിയിൽ 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്‌സിനേഷൻ മെയ് 13 മുതൽ താത്കാലികമായി നിർത്തിവെക്കുമെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് മഹാരാഷ്ട്രയിലും 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്‌സിനേഷൻ താത്കാലികമായി നിർത്തിവെക്കുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.