മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം വീണ്ടും കൂടുന്നു ; ലോക്ക്ഡൗണ്‍ 15 ദിവസത്തേക്ക് നീട്ടി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 816 മരണങ്ങളും 46,781 കേസുകളും രേഖപ്പെടുത്തി. മുംബൈയില്‍ പുതിയ കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു.

സംസ്ഥാനത്ത് മൊത്തം കേസുകളുടെ എണ്ണം 52,26,710 ആയി ഉയര്‍ന്നു. മരണസംഖ്യ 78,007. നിലവില്‍ 5,46,129 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ ദിവസേനയുള്ള കൊവിഡ് കേസുകളുടെ എണ്ണം ചൊവ്വാഴ്ച 40,956 ആണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 37,236 ആയി കുറഞ്ഞിരുന്നു.

എന്നിരുന്നാലും, രോഗമുക്തി നേടുന്നവരുടെ എണ്ണം പുതിയ കേസുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഇന്ന് 58,805 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ രോഗം ഭേദമായവരുടെ എണ്ണം 46,00,196 ആയി രേഖപ്പെടുത്തി. നിലവില്‍, പോസിറ്റീവ് നിരക്ക് 17.36%, രോഗമുക്തി നിരക്ക് 88.01%.

മുംബൈ നഗരത്തിലും കൂടുതല്‍ കേസുകള്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ 2,116 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6,82,102 ആയി. ചൊവ്വാഴ്ച 1,717 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിലവില്‍ നഗരത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 38,859 ആണ്.

ബുധനാഴ്ച മുംബൈയില്‍ 66 മരണങ്ങള്‍ രേഖപ്പെടുത്തി. മരണസംഖ്യ 14,008 ആയി ഉയര്‍ന്നു. അതേസമയം, 4293 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം 6,27,373 ആണ്. സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ 15 ദിവസത്തേക്ക് നീട്ടുവാന്‍ ഇന്ന് കൂടിയ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്ക് കൂടി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News