ADVERTISEMENT
ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് കണ്ണൂരിലെ വിവിധ സംഘടനകള്‍. തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയും നഗരത്തില്‍ ഭക്ഷണം വിതരണം ചെയ്തും സജീവമാണ് സന്നദ്ധ സംഘടനകള്‍.
വിശപ്പ് എന്തെന്ന് നന്നായി അറിയുന്നവരാണ് കണ്ണൂര്‍ ടൗണ്‍ സ്‌കൂളിലെ ക്യാംപില്‍ കഴിയുന്നവര്‍. ഇപ്പോള്‍ കൃത്യ സമയത്ത് ഭക്ഷണം ലഭിക്കുന്നതിന്റെ ആശ്വാസം അവരുടെ മുഖത്ത് കാണാം. കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നവര്‍ക്കും ഭിക്ഷ യാചിക്കുന്നവര്‍ക്കുമായി ഐആര്‍പിസിയും ഡിവൈഎഫ്‌ഐയും ഒരുക്കിയ ക്യാംപില്‍ ഒന്നിനും ഒരു കുറവുമില്ല.
നഗരത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് വീടുകളില്‍ ഐആര്‍പിസി ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍ നേതൃത്വത്തിലും ടൗണ്‍ സ്‌കൂളില്‍ അഗതികള്‍ക്കുള്ള ക്യാപ് തുറന്നിട്ടുണ്ട്. ദുരിത കാലത്ത് രാഷ്ട്രീയം മറന്നുള്ള യോജിപ്പാണ് വേണ്ടതെന്ന് ക്യാമ്പുകള്‍ സന്ദര്‍ശിച്ച സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂളില്‍ ഐആര്‍പിസി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.നേരിട്ട് വന്ന് വാങ്ങണമെന്നില്ല. ഭക്ഷണം വേണ്ടവര്‍ ഫോണില്‍ അവശ്യപ്പെട്ടാല്‍ വളണ്ടിയര്‍മാര്‍ എത്തിച്ച് നല്‍കും.
Get real time update about this post categories directly on your device, subscribe now.