‘വാക്സിനേഷനുമുമ്പ് രക്തംനല്‍കാം’ ക്യാമ്പയിനുമായി ഡി വൈ എഫ് ഐ; പത്ത് ദിവസം കൊണ്ട് 5738 പേര്‍ പങ്കെടുത്തു

കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന രണ്ടാംതരംഗ വേളയിലും മാതൃകയായി ഡി വൈ എഫ് ഐ. പത്തുദിവസത്തിനകം സംസ്ഥാനത്തെ രക്ത ബാങ്കുകളിലേക്ക് 5738 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രക്തം നല്‍കി. 18നും 45 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുമ്പോള്‍ സംസ്ഥാനത്ത് രക്തക്ഷാമമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ‘വാക്സിനേഷനുമുമ്പ് രക്തംനല്‍കാം’ ക്യാമ്പയിന്‍ ഡി വൈ എഫ് ഐ ഏറ്റെടുത്തത്. വാക്സിന്‍ സ്വീകരിച്ചാല്‍ നിശ്ചിത ദിവസത്തേക്ക് രക്തംദാനം ചെയ്യാനാകില്ല.

എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം പ്രവര്‍ത്തകര്‍ രക്തം ദാനംചെയ്തത് 948. പാലക്കാട്ട് 622 പ്രവര്‍ത്തകരും തിരുവനന്തപുരത്ത് 610ഉം കണ്ണൂരില്‍ 533ഉം പ്രവര്‍ത്തകര്‍ രക്തം നല്‍കി. വാക്സിന്‍ സ്വീകരിക്കുംമുമ്പ് എല്ലാ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും രക്തം നല്‍കാനാണ് തീരുമാനം. വരുംദിവസങ്ങളിലും രക്തംനല്‍കും. ആദ്യഘട്ടംമുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സജീവമായുണ്ട്. ‘ഞങ്ങളുണ്ട്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News