ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പില്‍ കൂടി ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇതുവഴി വഴി ലഭിക്കുന്ന പാസിന്റെ സ്ക്രീന്‍ ഷോട്ട് പരിശോധനാസമയത്ത് കാണിച്ചാല്‍ മതിയാകും.
ദിവസവേതന തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോംനേഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാവൂ.
ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ- പാസിന് അപേക്ഷിക്കേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ടാകണം. 75 വയസ്സിനുമുകളിലുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ രണ്ടു സഹായികളെ യാത്രയില്‍ കൂട്ടാം.
അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുള്ള ഇ പാസിന് ഇനി മുതല്‍ കേരളാ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ പോല്‍ ആപ്പിലും അപേക്ഷിക്കാം.
ആപ്പ്സ്റ്റോറില്നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്ക്രീനിലെ പോല്‍ പാസ് എന്ന ഓപ്ഷന് തെരഞ്ഞെടുത്ത് വിവരങ്ങള്‍ രജിസ്റ്റര്‍ചെയ്യാം. പാസനുവദിച്ചാല് രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പരില്‍ ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യുആര്‍ കോഡോടെ പാസ് കിട്ടും.
കൂലിപ്പണിക്കാര്‍, ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഒരാഴ്ചവരെ സാധുതയുള്ള പാസിന് അപേക്ഷിക്കാം. ഒരിക്കല്‍ നല്കിയ പാസിന്റെ കാലാവധി കഴിഞ്ഞിട്ടേ മറ്റൊരു പാസ് ലഭിക്കൂ. അപേക്ഷയുടെ സ്ഥിതി എസ് എം എസിലൂടെയും സ്ക്രീനിലെ ചെക് സ്റ്റാറ്റസ് ബട്ടണിലൂടെയും അറിയാം. അവശ്യസേവനക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് മതി. പോല്‍ ആപ്പിലെ 31ാമത്തെ സേവനമാണിത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here