പുണ്യനാൾ ആഘോഷമാക്കാൻ നെയ്പത്തിരിയും മട്ടൻ വിഭവവും

നോമ്പുകഴിഞ്ഞ്  പെരുന്നാളെത്തി. കഠിന വ്രതത്തിന്റെയും ഉപവാസത്തിന്റെയും നാളുകൾ കഴിഞ്ഞെത്തുന്ന പെരുനാൾ ദിനം ആഘോഷമാക്കുക തന്നെ വേണം.വ്രതശുദ്ധിയോടെ കാത്തിരുന്ന പുണ്യനാൾ ആഘോഷമാക്കാൻ നെയ്പത്തിരിയും മട്ടൻ വിഭവവും

നെയ്യ്പ്പത്തിരി

1. വെള്ളം – ഒന്നരക്കപ്പ്

2. അരിപ്പൊടി – ഒരു കപ്പ്

തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

ചുവന്നുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ വെള്ളം നന്നായി തിളപ്പിക്കുക.

∙ ഇതിലേക്ക് അരിപ്പൊടിയും തേങ്ങയും പെരുംജീരകവും ചു വന്നുള്ളി അരിഞ്ഞതും ഉപ്പും ചേർത്തു മയത്തിൽ വാട്ടിക്കുഴ യ്ക്കണം.

∙ ചെറിയ ഉരുളകളാക്കി കൈയിൽ വച്ചു പരത്തി ചൂടായ എ ണ്ണയിൽ വറുത്തെടുക്കുക.

മട്ടൺ ദം

1. മട്ടൺ – ഒരു കിലോ, കഷണങ്ങളാക്കിയത്

2. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

3. വെളിച്ചെണ്ണ – ഒരു കപ്പ്

4. സവാള – ഒരു കിലോ, അരിഞ്ഞത്

പച്ചമുളക് അരിഞ്ഞത് – പാകത്തിന്

തക്കാളി – രണ്ട്, അരിഞ്ഞത്

5. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

6. തൈര് – അരക്കപ്പ്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

പാകം ചെയ്യുന്ന വിധം

∙ മട്ടൺ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി തിരുമ്മിയ ശേഷം പ്രഷർ കുക്കറിലാക്കി ചെറുതീയിൽ 15 മിനിറ്റ് വേവി ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙ ഇതില്‍ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം തൈരും നാരങ്ങാനീരും ചേർത്തിളക്കുക.

∙ ഇതിൽ മട്ടൺ ചേർത്തു നന്നായി വേവിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News