ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഈദ് നമസ്‌കാരങ്ങള്‍ നടന്നു. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍.

പുലര്‍ച്ചെതന്നെ പള്ളികളില്‍ ഈദ് നമസ്‌കാരങ്ങള്‍ നടന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും അധികൃതര്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുകയാണെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുത് എന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News