കൊവിഡ് ; കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഇന്ന് ഇടക്കാല ഉത്തരവിടാമെന്ന് സുപ്രീംകോടതി

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ദുരിതവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന് സുപ്രീംകോടതി.

കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണം, നാടുകളിലേക്കുള്ള യാത്ര എന്നിവയുടെ കാര്യത്തില്‍ ഇന്ന് ഇടക്കാല ഉത്തരവിടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ കാര്യത്തിലാകും ഇന്നത്തെ ഉത്തരവിടുക.

എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് തേടുമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം സ്പുട്‌നിക്ക് വി വാക്‌സിന്റെ രണ്ടാം ബാച്ച് നാളെ ഇന്ത്യയിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News