കൊവിഡ് മുക്തരായവരില്‍ ബ്ലാക്ക് ഫംഗസ് ബാധയും; ശ്രദ്ധിക്കണം ഈ ഫംഗസിനെ

ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോര്‍മൈകോസിസ് ബാധ. കൊവിഡ് വന്നുപോയവരിലാണ് ഈ ഫംഗസ് പ്രധാനമമായും കണ്ടുവരുന്നത്.

മഹാരാഷ്ട്രയില്‍ മ്യൂകോര്‍മൈകോസിസ് ബാധിച്ച രണ്ടായിരം പേര്‍ ചികിത്സയിലുണ്ട്. കര്‍ണാടകയിലും സമാന അവസ്ഥയുമായി രോഗികളെത്തുന്നുണ്ട.്

കൊവിഡിനേക്കാളേറെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും മരണത്തിലേക്കുവരെ നയിക്കുകയും ചെയ്യുന്ന മ്യൂകോര്‍മൈകോസ്. ഇതിനെ തടയാന്‍ പ്രതിരോധശേഷി ഉറപ്പാക്കുകയാണ് മാര്‍ഗം. ഇതിനായി വാക്‌സിന്‍ ഉറപ്പാക്കണം.

കാഴ്ചയെയും പിന്നീട് തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതരമായ ഫംഗല്‍ ബാധയാണ് ബ്ലാക്ക് ഫംഗസ്. വിവിധ ശരീര ഭാഗങ്ങളില്‍ നീര്, തലവേദന, ശരീര വേദന, ചുമ, ശ്വാസംമുട്ട്. ഛര്‍ദി എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്.

ഫംഗസ് ബാധ തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. പ്രമേഹം, അര്‍ബുദം തുടങ്ങി ഇതരരോഗങ്ങളുള്ളവരില്‍ മരണത്തിന് പോലും ഇത് കാരണമാകും.

രണ്ടാംഘട്ട കൊവിഡ് വ്യാപനത്തില്‍ ജനിതകവ്യതിയാനം വന്ന വൈറസുകള്‍ രോഗവ്യാപ്തി വര്‍ധിപ്പിക്കുന്നതിനൊപ്പം ഇത്തരം അനുബന്ധ രോഗാവസ്ഥകളും സൃഷ്ടിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News