പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയും മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയുന്നതിനു മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍. സിറ്റിങ് എംപിമാരായ നിഷിത് പ്രമാണിക്കും, ജഗന്നാത് സര്‍ക്കാറുമാണ് രാജിവച്ചത്. ഇവര്‍ എംപി സ്ഥാനം രാജിവെച്ചാല്‍ വരുന്ന ഉപതിരഞ്ഞെടുപ്പിന് കനത്ത തിരിച്ചടി നേരിടുമെന്ന ആശങ്കയെ തുടര്‍ന്നാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്.

നിയമസഭയിലേക്ക് ജയിച്ച, സിറ്റിങ് എംപിമാരായ രണ്ട് നേതാക്കളാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവച്ചത്. സംസ്ഥാന ഭരണം കിട്ടാതെ വന്ന സാഹചര്യത്തില്‍ ഈ രണ്ടു പേരും എംപി സ്ഥാനം രാജിവെച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെക്കുമെന്ന ആശങ്കയാണ് എംഎല്‍എ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിന് പിന്നില്‍. ഇതോടെ ബിജെപിയുടെ ബംഗാള്‍ നിയമസഭയിലെ അംഗബലം 75 ആയി ചുരുങ്ങി. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രംഗത്തിറക്കിയ അഞ്ച് ബിജെപി എംപിമാരില്‍ പ്രമുഖരായിരുന്ന നിഷിത് പ്രമാണിക്കും ജഗന്നാഥ് സര്‍ക്കാരും. ദിലീപ് ഘോഷിനും മുകുള്‍ റോയിക്കും പുറമെ ഇവരെ കൂടി മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ സുപ്രധാന പദവി ലഭിക്കുമായിരുന്നെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എംപിമാരായി തുടരുകയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്യണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്നും രണഘട്ടില്‍ നിന്നുള്ള ബിജെപി എംപി ജഗന്നാഥ് സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം, ആദ്യം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുപ്പിലേക്കും പിന്നീട് നിയമസഭയിലേക്കും മത്സരിച്ചപ്പോഴും ഇവരെ വിജയിപ്പിച്ച ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനമെന്ന് തൃണമൂല്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here