രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന ;24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,120 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതേസമയം, വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മഹാരാഷ്ട്ര 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു. സ്പുട്‌നിക്ക് വി വാക്‌സിന്റെ രണ്ടാം ബാച്ച് നാളെ രാജ്യത്തെത്തും

രാജ്യത്ത് പ്രതിദിന കേസുകളില്‍ മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വര്‍ധനവ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറില്‍ 3,62,727 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3,52,181 ആളുകള്‍ക്ക് രോഗം ഭേദമായി. 4,120 പേരാണ് 24 മണിക്കൂരില്‍ മരിച്ചത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 46,781 പുതിയ കേസുകളും, 816 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 43,529 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ പുതുതായി 39,998 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 517 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

329 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 18,125 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത് . 13287 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ദില്ലിയില്‍ പക്ഷെ മരണ സംഖ്യ 300 ആണ്. തമിഴ്‌നാട്ടില്‍ 30,355 പുതിയ കേസുകളും 293 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ആന്ധ്രപ്രദേശില്‍ 21,452 പേര്‍ക്കും ബംഗാളില്‍ 20,377 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്തെ സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതി തീവ്രതയുള്ള വൈറസ് ആണ് ഇന്ത്യയില്‍ ഉള്ളതെന്നും കൂടുതല്‍ ജാഗ്രത വേണമെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.

നിയന്ത്രണം കടുപ്പിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആണ് നിര്‍ദേശം. അതിനിടെ വാക്‌സിന്‍ ക്ഷാമവും രൂക്ഷമായി തുടരുന്നു. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 18 മുതല്‍ 44 വയസുവരെയുള്ളവരുടെ വാക്‌സിന്‍ ഡ്രൈവ് മാറ്റിവെച്ചു. ദില്ലി, ബംഗാള്‍ ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളും കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News