കൊവിഡ് ബാധിച്ച 110കാരന് രോഗമുക്തി

കൊവിഡ് ബാധിച്ച 110കാരന് രോഗമുക്തി. ഹെദരാബാദ് സ്വദേശി രാമനന്ദ തീര്‍ത്ഥയാണ് കോവിഡിനെ അതിജീവിച്ച് ചരിത്രത്തില്‍ ഇടംനേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള രോഗികളില്‍ ഒരാളാണ് രാമാനന്ദ തീര്‍ത്ഥ.

ഏപ്രില്‍ 24 ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഹൈദരാബാദിലെ ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് രോഗമുക്തി ആയത്.

രാമാനന്ദ തീര്‍ത്ഥ രോഗമുക്തി നേടിയത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്നുവെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവുണ്ടായിരിക്കുകയാണ്.

24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,120 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

അതേസമയം, വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മഹാരാഷ്ട്ര 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ നിര്‍ത്തിവെച്ചു. സ്പുട്നിക്ക് വി വാക്സിന്റെ രണ്ടാം ബാച്ച് നാളെ രാജ്യത്തെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here